അദ്ധ്യാപന
രംഗത്ത് തന്റേതായ വ്യക്തി
മുദ്ര പതിപ്പിച്ച ശേഷം
കാലയവനികക്കുള്ളില്‍ വിലയം
പ്രാപിച്ച നമ്മുടെ ഏവരുടേയും
സ്നേഹഭാജനമായിരുന്നു ശ്രീ
മോഹനഷേണായ് സാര്‍. അദ്ദേഹത്തിന്റെ
ഒളിമങ്ങാത്ത സ്മരണ നിലനിര്‍ത്താനായി,
സമൂഹം ഹൈസ്കൂള്‍
ശാസ്ത്രപരീക്ഷണശാല നവീകരിക്കുന്നതിന്
നമ്മുടെ വിദ്യാലയത്തിലെ
1984-85-ലെ പത്താം തരം
'എ ഡിവിഷന്‍'
വിദ്യാര്‍ത്ഥികളുടെ
കൂട്ടായ്മ തീരുമാനിക്കുകയുണ്ടായി
. അതിന്‍ പ്രകാരം
നവീകരിച്ച ഈ പരീക്ഷണശാല
ബഹുമാനപ്പെട്ട എം എല്‍ എ അഡ്വ.
ശ്രീ. വി
ഡി സതീശന്‍ അവര്‍കള്‍ 2016
ജൂലൈ 9ന്
ഉച്ചക്ക് 3 മണിക്ക്
നമ്മുടെ വിദ്യാലയത്തിനായി
സമര്‍പ്പിക്കുന്ന വിവരം
സസന്തോഷം അറിയിച്ചുകൊള്ളുന്നു.
No comments:
Post a Comment