അമ്മ
അമ്മിഞ്ഞ പാലു നുകര്‍ന്നുകൊണ്ടന്നു
ഞാന്‍ ഉമ്മറത്തോടിക്കളിക്കുന്നനേരത്തു
തെന്നലായ് വന്നെന്നെ വാരി പുണര്‍ന്നമ്മ
എന്നിലെ നന്മയെ വാര്‍ത്തൊരുദേവത
ചുംബന ശയ്യയില്‍ എന്നെയുറക്കി
നന്മതന്‍ വാക്കുകള്‍ കാതിലായോതി
കസ്തൂരി ചെമ്പനീര്‍ പൂവായ് വിടര്‍ന്നു
കനിവിന്റെ ദേവത എന്നുടെയമ്മ
കൃപയോലും സുന്ദരിയാണെന്റെയമ്മ
വേണുനാദം പോലെ ലളിതായമ്മ
എന്നെന്നും ഓര്‍ക്കാനായൊരു നന്മ
നാന്മുഖന്‍ ചമച്ചൊരു വീണയാണമ്മ
സംജാത് കെ എസ് 8 A
This comment has been removed by the author.
ReplyDeleteonnukoodi sradhichaal ithu kooduthal bhangiyaakkaam...
ReplyDeletepakshe,saaramilla...thudakkamalle...
nannaayi vaayikkoo...iniyum nannaayi ezhuthaan kazhiyum...
(samoohathinte kutti thanne njaanum...)
God Bless...