Flash

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടു ദിവസത്തെ പരിശീലനം ഇന്ന് നടത്തുന്നു..

Wednesday, November 16, 2011

അമ്മ

                         അമ്മ
അമ്മിഞ്ഞ പാലു നുകര്‍ന്നുകൊണ്ടന്നു
ഞാന്‍ ഉമ്മറത്തോടിക്കളിക്കുന്നനേരത്തു
തെന്നലായ് വന്നെന്നെ വാരി പുണര്‍ന്നമ്മ
എന്നിലെ നന്മയെ വാര്‍ത്തൊരുദേവത
   
‌
                              ചുംബന ശയ്യയില്‍ എന്നെയുറക്കി
                              നന്മതന്‍ വാക്കുകള്‍ കാതിലായോതി
                              കസ്തൂരി ചെമ്പനീര്‍ പൂവായ് വിടര്‍ന്നു
                              കനിവിന്റെ ദേവത എന്നുടെയമ്മ
                                    

കൃപയോലും സുന്ദരിയാണെന്റെയമ്മ
 വേണുനാദം പോലെ ലളിതായമ്മ
എന്നെന്നും ഓര്‍ക്കാനായൊരു നന്മ
നാന്മുഖന്‍ ചമച്ചൊരു വീണയാണമ്മ          
                                  സംജാത് കെ എസ്    8 A                     


2 comments:

  1. This comment has been removed by the author.

    ReplyDelete
  2. onnukoodi sradhichaal ithu kooduthal bhangiyaakkaam...
    pakshe,saaramilla...thudakkamalle...

    nannaayi vaayikkoo...iniyum nannaayi ezhuthaan kazhiyum...

    (samoohathinte kutti thanne njaanum...)
    God Bless...

    ReplyDelete